Asianet News MalayalamAsianet News Malayalam

ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി, അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് അറസ്റ്റിൽ

തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു

young man has been arrested for buying a phone for online study and sending obscene messages to it
Author
Kerala, First Published Oct 7, 2021, 12:32 AM IST

കോഴിക്കോട്:  ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസപ്പെട്ട പെൺകുട്ടിയ്ക്ക് ആദ്യം ഫോൺ നൽകി സഹായം. പിന്നീട് വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കൽ. തുടർന്ന് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയയ്ക്കൽ. അവസാനം യുവാവ് അറസ്റ്റിലായി. കോഴിക്കോട് മാവൂരാണ് സംഭവം. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാതെ  പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങിനൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. തുടർന്ന് ഇതുവഴി കുട്ടികൾക്ക് അശ്ലീലസന്ദേശം അയക്കുകയാണെന്ന് പൊലീസ്.  സംഭവം വീട്ടുകാരുടെ ശ്രദ്ധേയിൽപ്പെട്ടതോടെ ഇയാൾ പിടിയാകുന്നത്.

മുൻപ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി. പ്രിൻസിപ്പൽ എസ്ഐ. വിആർ രേഷ്മയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. എഎസ്ഐ. സജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, എംസി ലിജുലാൽ, സുമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.  

Follow Us:
Download App:
  • android
  • ios