ബെംഗളൂരു: കർണാടകത്തില്‍ തെരുവില്‍ കിടന്നുറങ്ങിയ സ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. സമാനതകളില്ലാത്ത ക്രൂരത മുഴുവന്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഇയാൾക്കായി തെരച്ചില്‍ ഊർജിതമാക്കി.

ഹാസന്‍ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. അർധരാത്രി കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ സിമന്‍റ് കട്ട ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. വലിയ സിമന്‍റ് കട്ട രണ്ട് തവണയാണ് യുവതിയുടെ തലയിലേക്കിട്ടത്. ഒരു മണിക്കൂറിന് ശേഷം യുവതി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ഇതേ സ്ഥലത്തെത്തിയ ശേഷമാണ് യുവാവ് മൃതദേഹവുമായി ലൈംഗികബന്ധത്തിലേ‍ർപ്പെട്ടത്.

സമീപത്തെ കോർപ്പറേറ്റീവ് ബാങ്കില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഇതെല്ലാം പതിഞ്ഞത്. പ്രതിയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഹാസന്‍ എസ്പി അറിയിച്ചു. പ്രത്യേക സൈബർ സംഘവും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് യുവാവിനെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.