പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ്‌ ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. 

മലപ്പുറം: മലപ്പുറത്തു കാട്ടുപന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ്‌ ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്കര്‍, സുനീഷ് എന്നിവരാണ് സംഭവത്തിൽ ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്. കൂടെയുണ്ടായിരുന്ന സൂനീഷും അലി അസ്കറും ചേര്‍ന്നാണ് ഗുരുതര പരിക്കുകളോടെ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ്
കൊലക്കുറ്റമാണ് ചുമത്തിയത്.

ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നാടന്‍ തോക്കാണ് പന്നിവേട്ടയ്ക്കായി ഉപയോഗിച്ചത്. നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നെന്നും തെരച്ചില്‍ തുടരുന്നെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.

Read Also: ഭര്‍തൃപീഡനം, വീട്ടിലേക്ക് പോകാൻ മടിച്ചു; മകളെ പിതാവ് തല്ലിക്കൊന്നു, തടഞ്ഞ ഭാര്യയെയും കൊലപ്പെടുത്തി

തൃക്കാക്കരയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്: പ്രതികളെ റിമാന്റ് ചെയ്തു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വീഡിയോ കേസിൽ ഇന്നലെ പിടികൂടിയ മൂന്ന് പ്രതികളെ കോടതി റിമാന്റ് ചെയ്തു. കാക്കനാട് കോടതിയാണ് അബ്ദുൾ ലത്തീഫ്, നൗഫൽ, നസീർ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കോടതിയിൽ പ്രതികൾക്കെതിരെ പൊലീസ് വ്യക്തമാക്കിയത്.