Asianet News MalayalamAsianet News Malayalam

തമ്മനത്ത് മദ്യപാനത്തിനിടെ തര്‍ക്കം: യുവാവിന് കുത്തേറ്റു

തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂർ സ്വദേശി മനുവിനാണ് കുത്തേറ്റത്.

Young man stabbed Dispute over consuming alcohol  Thammam
Author
Thammanam, First Published Aug 16, 2020, 7:10 PM IST

എറണാകുളം: തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂർ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിൻറെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മദ്യാപനത്തിനിടെ മുറിയിലെ ഫാൻ ശരിയാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സുധീക്ഷ ഭാട്ടിയുടെ മരണം: രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ്...
 

Follow Us:
Download App:
  • android
  • ios