Asianet News MalayalamAsianet News Malayalam

മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം; കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

അരങ്ങം സ്വദേശി ജോഷി മാത്യുവാണു കൊല്ലപ്പെട്ടത്. സുഹൃത്ത് ജയേഷിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

young man  stabbed to death by his friend in Kannur nbu
Author
First Published Nov 14, 2023, 10:09 PM IST

കണ്ണൂർ: മദ്യപിക്കുന്നതിനിടെ കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. അരങ്ങം സ്വദേശി ജോഷി മാത്യുവാണു കൊല്ലപ്പെട്ടത്. സുഹൃത്ത് ജയേഷിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 1030 മണിയോടെ ആലക്കോട് ബസ്റ്റാൻ്റിന് സമീപം പാർക്കിങ്ങ് പ്ലാസയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷിയും ജയേഷും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടാവുകയായിരുന്നു. പ്രകോപിതനായ ജയേഷ്, കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു ജോഷിയെ കുത്തി. ബഹളം കേട്ടോടി വന്നവർ ഇയാളെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 

നിർമാണ തൊഴിലാളികളായ ഇരുവർക്കുമിടയിൽ നേരത്തെ മുതൽ ചെറിയ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഈ വൈരാഗ്യത്തിൽ ആസൂത്രിതമായി നടത്തിയ കൊലയാണെന്നാണ് നിഗമനം. സംഭവത്തിൽ ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Follow Us:
Download App:
  • android
  • ios