കൊല്ലം കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവം കൊലപാതക ശ്രമമെന്ന് സൂചന. 

കൊല്ലം: കൊല്ലം കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവം കൊലപാതക ശ്രമമെന്ന് സൂചന. സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് ചികിത്സയിൽ കഴിയുന്ന റിയാസ് പൊലീസിന് മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് മൊഴി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രിയാണ് ഉമയനല്ലൂർ സ്വദേശിയായ റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചയോടെയാണ് കൊട്ടിയം പോലീസ് റിയാസിൻ്റെ മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തുക്കൾ ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചെന്നാണ് മൊഴി. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചെന്ന് റിയാസ്‌ പൊലീസിനോട് പറഞ്ഞു.

മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകി. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേർ ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഒളിൽ പോയ പ്രതികൾക്കായ് കൊട്ടിയം പൊലീസ് അന്വേഷണം തുടരുകയാണ്.

Asianet News Live | Naveen Babu | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്