പല്‍വാള്‍: ഹരിയാനയില്‍ പശു സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗൗ രക്ഷക് സമിതി എന്ന സംഘടനയിലെ അംഗമായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. അനധികൃതമായി പശു കടത്ത് നടത്തിയ സംഘത്തിന്‍റെ വെടിയേറ്റാണ് ഗോപാല്‍ (35) എന്ന യുവാവ് കൊല്ലപ്പെട്ടതെന്നാണ് ആരോപണങ്ങള്‍. 

പശുക്കളെ കടത്തിയ വാഹനത്തിന് പിന്നാലെ പോയ ഗോപാല്‍ വെടിയേറ്റ് വീണപ്പോള്‍ തന്‍റെ സംഘടനയിലെ മറ്റ് അംഗങ്ങളെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചതായും ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഗോപാലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഈ ക്രൂര കൊലപാതകത്തിന് പിന്നില്‍ പശു മാഫിയ ആണെന്ന ആരോപണവുമായി ഗോപാലിന്‍റെ കുടുംബം രംഗത്ത് വന്നു.  ഹോഡല്‍-നൂഹ് ഹെെവേയിലാണ് സംഭവം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.