ശനിയാഴ്ച യുവാവിനെ വിളിച്ച് ഏറെനേരം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. യുവാവ് പെൺകുട്ടിയെ തടയാൻ ശ്രമിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
നാഗ്പൂർ: നാഗ്പൂരിൽ കാമുകനെ വീഡിയോകോളിൽ നിർത്തി ജീവനൊടുക്കി യുവതി. യുവാവ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. അമരാവതി സ്വദേശിയായ 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ യുവതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ഏകദേശം പത്ത് വർഷത്തോളം യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. യുവാവ് യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിക്കുകയും വീട്ടുകാർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു.

എന്നാൽ ഇക്കാര്യം പെൺകുട്ടിയോട് ഇയാൾ ഇക്കാര്യം മറച്ചുവെച്ചു. എന്നാൽ വിവാഹത്തിന് നിർബന്ധിച്ച പെൺകുട്ടിയോട് സ്വകാര്യദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ച യുവാവിനെ വിളിച്ച് ഏറെനേരം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. യുവാവ് പെൺകുട്ടിയെ തടയാൻ ശ്രമിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
