തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഭർത്താവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരവിള സ്വദേശികളായ ശ്രീജിത്തും ഭാര്യ ദേവികയെയുമാണ് പുലർച്ചെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ട നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തിയത്. 

വീടിനു പുറത്തിട്ടിരുന്ന കാറിൽ നിന്ന് ഇവരുടെ കുട്ടിയെ കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ ദേവിക സംഭവ സ്ഥലത്തുതന്നെ മരിച്ചു. സാരമായി പൊള്ളലേറ്റ ശ്രീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാശ്രമമാണോ ശ്രീജിത്ത് വീടിന് തീകൊളുത്തിയതാണോ എന്ന് സംശയമുണ്ട്. ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.