മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു.
പാലക്കാട്: പാലക്കാട് കൊപ്പം മുളയങ്കാവിൽ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ഷക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ഷക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സൻവർ ബാബു പ്രാർത്ഥിക്കുന്നതിനിടെ ഷക്കീർ ഉച്ചത്തിൽ പാട്ടുവച്ചു. ശബ്ദം കുറയ്ക്കാൻ സൻവർ ബാബു അനുജൻ ഷക്കീറിനോട് പലതവണ ആവശ്യപ്പെട്ടു. എന്നാൽ ഷക്കീർ കൂട്ടാക്കിയില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. പിന്നാലെ വിറക് കൊള്ളിയുമായി എത്തിയ ഷക്കീർ സൻവർ ബാബുവിനെ മർദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൻവറിനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. സംഭവത്തില്‍ കേസെടുത്ത കൊപ്പം പൊലീസ് ഷക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read:അജ്ഞാത യുവതിയുടെ നഗ്നവീഡിയോ കോൾ അറ്റൻഡ് ചെയ്തു; വയോധികർക്ക് നഷ്ടമായത് 3.63 ലക്ഷം രൂപ
തമിഴ്നാട് കൊച്ചുമകൾക്ക് പലഹാരം വാങ്ങാനെത്തിയ ആളെ വെട്ടിക്കൊന്നു
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം കേരള രജിസട്രേഷനിലുള്ള വാഹനത്തിൽ രക്ഷപ്പെട്ടവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതാക്കി. ബോഡിനായ്ക്കന്നൂർ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെയാണ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത് പകൽ പതിനൊന്നരക്കാണ് കൊടും ക്രൂരത നടന്നത്.
സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ബോഡിനായ്ക്കന്നൂരിൽ രാധ ലോഡ്ജ് എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു. രാവിലെ വീട്ടിൽ നിന്നു കൊച്ചുമക്കൾക്ക് പലഹാര വാങ്ങാനായി ഇദ്ദേഹം ബൈക്കിൽ ടൗണിലെത്തി. സാധനങ്ങൾ വാങ്ങി മടങ്ങിവരവേ പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് അഞ്ചംഗ സംഘം വാഹനം തടഞ്ഞു നിർത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലക്ക് ശേഷം ഇവർ കേരള രജിസ്ട്രേഷനിലുള്ള ജീപ്പിൽ രക്ഷപെട്ടു. തലക്കും കഴുത്തിനുമടക്കം വെട്ടേറ്റ രാധാകൃഷ്ണൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ക്വട്ടേഷൻ സഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് സശയിക്കുന്നത്. കൊലനടത്തിയവർ രക്ഷപെട്ട ജീപ്പ് രാജാക്കാട് സ്വദേശിയായ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജീപ്പ് മകൻ ഇന്നലെ രാവിലെ വീട്ടിൽ നിന്നു കൊണ്ടു പോയതാണെന്നും തിരികെ എത്തിയിട്ടില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. സൈന്യത്തിൽ ചേർക്കാമെന്ന് വാഗ്ദാനം നൽകി ചിലരിൽ നിന്ന് രാധാകൃഷ്ണൻ പണം വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ തേനി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. സി സി ടി വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിൻറെയും സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
