കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ 144 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വര്‍ണം കൊണ്ടു വന്ന യാത്രക്കാരനായ മലപ്പുറം സ്വദേശി അസ്ക്കറിനെ കസ്റ്റംസ് പിടികൂടി. 

ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് ഇയാൾ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.