വീട്ടിലിരുന്ന് ഗൂഗിള്‍ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്തത്.
പാലക്കാട്: സൈബര്‍ തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുവായൂര്‍ പിട്ടുപീടിക കുരുടന്‍കുളമ്പ് സായിദാസ് (34) എന്ന യുവാവിനെയാണ് പാലക്കാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഗൂഗിള്‍ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കണ്ണിയായ സംഘം വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പുസംഘത്തിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. വ്യാജ പേരില്‍ ആരംഭിച്ച വ്യാപാര സ്ഥാപനത്തിന്റെ മറവില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് തുക തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷന്‍ കൈപ്പറ്റി വരുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പാലക്കാട് സൈബര്‍ പൊലീസ്, ബാങ്ക് അക്കൗണ്ടുകള്‍ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സായിദാസിനെ പിടികൂടിയത്. ഇയാളുടെ രണ്ട് അക്കൗണ്ടുകളിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരക്കോടിയോളം രൂപ കൈകാര്യം ചെയ്തതായിട്ടാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.
ആര്‍. ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി ടി.ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ഡി. അനൂപ് മോന്‍, എസ്‌ഐ വി.രാജേഷ്, എഎസ്‌ഐ എം.മനേഷ്, സിപിഒമാരായ എം. ഷിജു, എച്ച്. ഹിറോഷ്, നിയാസ്, വി ഉല്ലാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

