സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്തു. പിന്നീട് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.
വയനാട്: കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക മാണ്ഡ്യ സ്വദേശിയായ ഗിരീഷിനെയാണ് ബെംഗളൂരൂവിൽ വെച്ച് വയനാട് സൈബർ ക്രൈം പൊലീസ് സംഘം പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്തു. പിന്നീട് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് സൈബർ ക്രൈം പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. ബെംഗളൂരൂവിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
മാനന്തവാടി : പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ (Arrest). മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത്, ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ
ചേർത്തല: പത്ത് ലക്ഷത്തോളം വിലവരുന്ന പന്ത്രണ്ടര കിലോ കഞ്ചാവുമായി (Cannabis) രണ്ട് യുവാക്കൾ പിടിയിലായി. വള്ളികുന്നം ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയിൽ ഒറ്റപുന്നകവലയിൽ വെച്ചാണ് ഇവരെ പിടിച്ചത്.
ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ നിർദ്ദേശത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ചേർത്തലയിൽ സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത്. എറണാകുളത്ത് നിന്നുള്ള കെഎസ് ആർ ടി സി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴടക്കി. ഒറീസ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. തുച്ഛമായ തുകയ്ക്കു കഞ്ചാവുവാങ്ങി കച്ചവടക്കാർക്ക് കിലോക്ക് 25000-40000 വരെ വിലക്കാണ് ഇവർ വിറ്റിരുന്നത്. എറണാകുളത്തെത്തി ചേർത്തല ആലപ്പുഴ ഭാഗങ്ങളിൽ വിതരണത്തിനു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. ഇവർക്കു പിന്നിൽ വൻകിടക്കാരായ സംഘങ്ങളുണ്ടെന്ന സൂചനകളെ തുടർന്ന് പോലീസ് ഇവരുടെ ബന്ധങ്ങളും ഫോൺ വിളികളും പരിശോധിച്ച് അന്വേഷണം തുടങ്ങി.
