തിരുവനന്തപുരം: ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്ത് മണമ്പൂർ ആദിയൂർ ശിവക്ഷേത്രത്തിനു സമീപം സിമിഭവനിൽ സിജു(35)ആണ് കല്ലമ്പലം പൊലീസിന്‍റെ പിടിയിലായത് 

ഭർത്താവറിയാതെ യുവതിയുമായി സിജു ചങ്ങാത്തം സ്ഥാപിക്കുകയും തുടർന്ന് അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തത് വരികയായിരുന്നു. ഇത് പിടികൂടി ചോദ്യം ചെയ്തപ്പോൾ സിജു യുവതിയുടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. പരുക്കേറ്റ ഭർത്താവ് ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചുപറിക്കേസിലും പ്രതിയാണെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.