ബെംഗളൂരു: കർണാടകയിലെ ഹാസനിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. ഹാസൻ സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. കാണാതായിരുന്ന കുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. ദിവസക്കൂലി തൊഴിലാളിയായ അമ്മയ്ക്കും 12 വയസ്സുള്ള സഹോദരനുമൊപ്പമായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്.