കോട്ടയം: കോട്ടയം ആര്‍പ്പൂക്കരയില്‍ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ആര്‍പ്പുക്കര സ്വദേശി അന്‍സലിനെ(29) ആണ് ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

രാത്രികാലങ്ങളില്‍ വീടിനടുത്ത് കയറിപ്പറ്റി ഒളിച്ചിരുന്ന് മൊബൈലില്‍ ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. സംഭവം പുറത്തായതോടെ പൊലീസ് നടത്തി യ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഒരാളെ കൂടി കേസില്‍ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.