ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 832 ഗ്രാം സ്വർണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് സ്വര്‍ണ്ണം കടത്തിയത്. 

ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റിയാസ് ഖാൻ. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.