500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് എക്സൈസ് ജയേഷിന്‍റെ കൈയ്യില്‍ നിന്നും പിടികൂടിയത്.

കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ.ജയേഷാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് എക്സൈസ് ജയേഷിന്‍റെ കൈയ്യില്‍ നിന്നും പിടികൂടിയത്. സർക്കിൾ ഇസ്പെക്ടർ കെ.സുദേവന്‍റെയും പ്രിവന്‌റീവ് ഓഫീസർ സി വി ദിലീപിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona