കോഴിക്കോട്: എക്സൈസ് റെയ്ഡില്‍ 425 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കോവൂർ ഉമ്മളത്തൂർത്താഴം സ്വദേശി അതുൽമിത്ത് (23) ആണ് പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  യുവാവ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജിജോ ജെയിംസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധന സംഘത്തിൽ  പ്രിവന്റീവ് ഓഫീസർ ഷംസുദ്ധീൻ.കെ, സി.ഇ.ഒമാരായ ദിനോബ്.പി,ദീൻ ദയാൽ എസ്.ആർ,അജിത്ത്.പി,അഖിൽ.പി,സി.എം പ്രജിത്ത്, എന്നിവരുമുണ്ടായിരുന്നു. 
പരിസര പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണവും പരിശോധനയും തുടർന്നും ഉണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.