ഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഇയാൾ അതിന്‍റെ മറവിലാണ് വിൽപന നടത്തിയിരുന്നത്. 


കൊച്ചി: എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തണ്ടേക്കാട് എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദ് (25) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഇയാൾ അതിന്‍റെ മറവിലാണ് വിൽപന നടത്തിയിരുന്നത്. 

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. നിഷാദിന്‍റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാല്‍, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്.അനീഷ്, എ.കെ ബേസിൽ എന്നിവരാണ് ഉണ്ടായിരുന്നത്.ഇതിനിടെ സംസ്ഥാനത്ത് ഇതുവരെയായി 1131 പേര്‍ പൊലീസിന്‍റെ ലഹരി വരുദ്ധ പദ്ധതിയായ യോദ്ധാവ് വഴി വിവരങ്ങള്‍ കൈമാറിയതായി പൊലീസ് അറിയിച്ചു. 

ഒക്ടോബര്‍ ആറ് മുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1,131 പേര്‍ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 144 പേരാണ് മലപ്പുറം ജില്ലയില്‍ വിവരം കൈമാറിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 പേരും ആലപ്പുഴയില്‍ നിന്ന് 76 പേരും ഇക്കാലയളവില്‍ ലഹരിക്കെതിരെ പൊലീസിന് വിവരങ്ങള്‍ കൈമാറി. തിരുവനന്തപുരം സിറ്റി - 54, കൊല്ലം സിറ്റി - 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട - 42, കോട്ടയം - 51, ഇടുക്കി - 34, എറണാകുളം സിറ്റി - 69, എറണാകുളം റൂറല്‍ - 74, തൃശൂര്‍ സിറ്റി - 60, തൃശൂര്‍ റൂറല്‍ - 39, പാലക്കാട് - 52, കോഴിക്കോട് സിറ്റി - 61, കോഴിക്കോട് റൂറല്‍ - 67, വയനാട് - 19, കണ്ണൂര്‍ സിറ്റി - 48, കണ്ണൂര്‍ റൂറല്‍ - 10, കാസര്‍ഗോഡ് - 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്ന് വിവരങ്ങള്‍ വെളിപ്പെടുത്തിയവരുടെ എണ്ണം. എന്നാല്‍ ലഭിച്ച രഹസ്യവിവരങ്ങളില്‍ എന്ത് നടപടിയെടുത്തെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.

കൂടുതല്‍ വായനയ്ക്ക്: 'യോദ്ധാവ് പദ്ധതി' വഴി ഇതുവരെ വിവരം കൈമാറിയത് 1,131 പേര്‍

YouTube video player