അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ (20), അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ (19) എന്നിവരെയാണ് പിടികൂടിയത്.
ആലപ്പുഴ: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ (20), അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ (19) എന്നിവരെയാണ് പിടികൂടിയത്. പുന്നപ്ര ഐഎസ്എച്ച് ഒ ലൈസാദ് മുഹമ്മദ്, എസ്ഐ രാകേഷ്, എസ് സി ഒ പി മാരായ രമേഷ് ബാബു, സേവ്യർ, ഉല്ലാസ്, സിപിഒ മാരായ ടോണി, ചരൺ ചന്ദ്രൻ, ജോസഫ് എന്നിവർ അടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Also: കാസർകോട് സ്കൂട്ടറിൽ കടത്തിയത് ലക്ഷങ്ങളുടെ കുഴൽപ്പണം, വാഹനപരിശോധനക്കിടെ പിടിവീണു; ഒരാൾ അറസ്റ്റിൽ
