കോട്ടയം: കോട്ടയത്ത് കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിന്  നേരെ ക്രൂരമര്‍ദനം. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. കാർത്തിക് എന്ന യുവാവിനാണ് പരിക്കേറ്റത്. തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു സംഘം ആളുകള്‍ യുവാവിനെ മർദ്ദിക്കുന്ന സിസിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.