നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ആലപ്പുഴ: കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. എം.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് ( 36) ആണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയായ സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം നാളെ കായംകുളം നഗരസഭ പരിധിയിൽ ഹർത്താൽ ആഹ്വാനം ചെയ്തു.