സുഹൃത്തുക്കള്‍ക്ക് വേണ്ടി മദ്യ സല്‍ക്കാരം നടത്തുന്നതിനിടെ വീടിന്‍റെ മണ്‍തിട്ടയില്‍ നിന്ന് താഴേക്ക് വീണാണ് മരിച്ചത്

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് ലോട്ടറിയടിച്ചതിന്‍റെ പാര്‍ട്ടി നടത്തുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ച പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി മദ്യ സല്‍ക്കാരം നടത്തുന്നതിനിടെ വീടിന്‍റെ മണ്‍തിട്ടയില്‍ നിന്ന് താഴേക്ക് വീണാണ് മരിച്ചത്. സുഹൃത്തായ മായാവി എന്ന സന്തോഷ് സജീവിനെ തള്ളിയിട്ടെന്നാണ് ബന്ധുക്കളുടെ പരാതി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് വൈകീട്ടാണ് സജീവ് മരിച്ചത്. പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Read More : എലത്തൂർ ട്രെയിൻ ആക്രമണം; പ്രതികൾ ആരും പിടിയിലായതായി വിവരം ഇല്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രൻ