കൊല്ലം: കൊല്ലം കടക്കലിൽ യുവാവ് തലക്ക് അടിയേറ്റ് മരിച്ചു. മുക്കട പണയിൽ വീട്ടിൽ ശശികുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശശികുമാറിന്‍റെ അയൽവാസി ഗോപകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് അറിയിച്ചു.