കുലശേഖരപതി സ്വദേശികളായ മധു, ശിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മരിച്ച റഹ്മത്തുള്ള യുടെ സുഹൃത്തുക്കൾ ആണ് ഇവർ. 

പത്തനംതിട്ട : പത്തനംതിട്ട കുലശേഖരപതിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി(Youth found dead). കുമ്പഴ സ്വദേശി റഹ്മത്തുള്ളയാണ് (42) മരിച്ചത്. മൃതദേഹത്തിൽ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് (Murder attempt) പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കുലശേഖരപതി സ്വദേശികളായ മധു, ശിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. മരിച്ച റഹ്മത്തുള്ള യുടെ സുഹൃത്തുക്കൾ ആണ് ഇവർ. സംഭവത്തിൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.