തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപം വച്ചാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന്‌ വെളുപ്പിന് 1.30 ഓടെ ആണ് കൊലപാതകം നടന്നത്. 

അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റർ ആണ് മരിച്ച പ്രദീപ്. കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിയത്. ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ് കൊലപാതകം നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ ഇരുവരെയും  സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കൊലപാതകിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.