കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

തിരുവനന്തപുരം: ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്ടത്.

കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്പത്ത് പൊലീസിന് വിവരം നൽകിയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona