പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് ജിതേന്ദ്ര തിവാരി എന്ന ജിത്തുവിനെ പൊലീസ് പിടികൂടിയതെന്ന് സിറ്റി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. 

സുല്‍ത്താന്‍പുര്‍(ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയ യുവാവ് പിടിയില്‍. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് ജിതേന്ദ്ര തിവാരി എന്ന ജിത്തുവിനെ പൊലീസ് പിടികൂടിയതെന്ന് സിറ്റി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. തിങ്കളാഴ്ച വികാസ് ഭവന് സമീപത്തുവെച്ചാണ് ഇദ്ദേഹം പിടിയിലാകുന്നത്.

ഫെബ്രുവരി നാലിന് മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ തിവാരിയുടെ കാറില്‍ പതിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ ഇയാള്‍ തന്നെയും സമീപിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ആര്‍എ വെര്‍മ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.