തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തുക്കൾ തമ്മിലുളള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ചെമ്പലമംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരിക്കുകളോടെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.