തിരുവനന്തപുരം: തിരുവനന്തപുരത്തെ ചിറയിന്‍കീഴില്‍ മര്‍ദ്ദനമേറ്റ് അവശനായ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. അവശനായ വിഷ്ണുവിനെ രണ്ട്പേര്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ വിഷ്ണുവിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് ചിറയിൻകീഴ് പൊലീസ് അറിയിച്ചു.