തൃശ്ശൂർ: തൃശ്ശൂർ കാറളത്ത് ​ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മിൽ മുൻവൈരാ​ഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീർക്കാം എന്ന് പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. പള്ളത്തിന് അടുത്തുള്ള ഇത്തിൾകുന്ന് പാടത്തേക്ക് ഇവരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.  കുപ്രസിദ്ധ ഗുണ്ടയായ കാറളം കണ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റവര്‍ പൊലീസിനോട് പറഞ്ഞു.