ഫുട്ബാൾ കളിയെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വെട്ടേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: മലപ്പുറം താനൂരിൽ പന്തുകളിയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഉണ്യാൽ സ്വദേശി അക്ബർ ബാദുഷക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ചീനിച്ചിന്റെ പുരക്കൽ ഉനൈസിനെതിരെ പൊലീസ് കേസെടുത്തു. ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കം നേരത്തെ മുതലുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതി ഉനൈസ് നിരവധി അക്രമ കേസുകളിൽ പ്രതിയാണ്.