കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. മുണ്ടക്കയം  പടിവാതുക്കൽ സ്വദേശി ആദർശ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

സുഹൃത്തുമായുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.