കുടുംബവഴക്കാണ് ആക്രമണത്തിന് പുറകിലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ശരവണൻ, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് കൊല്ലങ്കോട് പൊലീസിന്‍റെ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായർ രാത്രി എട്ടരയോടെയായിരുന്നു സംഭവം. മുതുകിലും കഴുത്തിനും പുറകിലും ആഴത്തിൽ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് പുറകിലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.