ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനശേഷം പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണറില്‍ ഉപേക്ഷിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്‍റെ കാലിന്‍റെ എല്ലൊടിഞ്ഞു.

കൊച്ചി: എറണാകുളത്തെ ആലുവയിൽ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനശേഷം പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണറില്‍ ഉപേക്ഷിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്‍റെ കാലിന്‍റെ എല്ലൊടിഞ്ഞു.

ക്വട്ടേഷൻ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. എഡ്വിൻ ജോൺസൻ എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും കൊലപ്പെടുത്താനാണ് ക്വട്ടേഷൻ നൽകിയതെന്നും യുവാവിന്‍റെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്ന് പൊലീസ് പറയുന്നു. ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് മനസിലാക്കിയതോടെ യുവാവിനെ സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്