അടുത്ത വീട്ടില്‍ താമസിക്കുന്ന പരാതിക്കാരന്റെ ഭാര്യക്ക് നേരെ സനൂപ് നഗ്‌നതാ പ്രദര്‍ശനം  നടത്തുകയായിരുന്നു. 

കൊച്ചി /തിരുവല്ല: നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്ത അയല്‍വാസിയെയും മകനേയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം തമ്മനം കര സ്വദേശി സനൂപ് (35) നെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത വീട്ടില്‍ താമസിക്കുന്ന പരാതിക്കാരന്റെ ഭാര്യക്ക് നേരെ സനൂപ് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഇത് ചോദിക്കാന്‍ പോയപ്പോള്‍ പരാതിക്കാരനെയും മകനേയും പ്രതി കത്രിക ഉപയോഗിച്ച് ആക്രമിച്ച് കഴുത്തിലും കവിളിലും പരിക്കേല്‍പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തിരുവല്ലയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തുരുത്തി നടുവിലേത്തറ അരുണ്‍(24) ആണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അരുണ്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും കടന്നുപിടിക്കുകയുമായിരുന്നു. ഇയാള്‍ സമാനമായ മറ്റ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.