അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മുക്കുപണ്ടം ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ സംഘത്തിലെ തന്നെ അഞ്ച് പേരെ കഴിഞ്ഞ ആഴ്ച പള്ളിക്കൽ പൊലീസ് പിടികൂടിയരുന്നു. 

തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം തിരുവനന്തപുരത്ത് പിടിയിലായി. തൃശൂർ സ്വദേശി മണികണ്ഠൻ, മലപ്പുറം സ്വദേശികളായ ഇർഷാദ്, മജീദ്, കിളിമാനൂർ സ്വദേശി ഹാനിസ് എന്നിവരാണ് പള്ളിക്കൽ പൊലീസിന്‍റെ പിടിയിലായത്. 

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മുക്കുപണ്ടം ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ സംഘത്തിലെ തന്നെ അഞ്ച് പേരെ കഴിഞ്ഞ ആഴ്ച പള്ളിക്കൽ പൊലീസ് പിടികൂടിയരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.പിടിയിലായ മണികണ്ഠൻ നാല് വർഷം മുൻപാണ് സമാന കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയത്.