Asianet News MalayalamAsianet News Malayalam

സംശയാസ്പദമായ രീതിയില്‍ കാര്‍, മുന്‍സീറ്റില്‍ രണ്ട് യുവാക്കള്‍, തടഞ്ഞ് പരിശോധന; കണ്ടെത്തിയത് എംഡിഎംഎ

കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തെ വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ്.

youths held with mdma in wayanad kenichira
Author
First Published Apr 13, 2024, 8:15 PM IST | Last Updated Apr 13, 2024, 8:15 PM IST

കല്‍പ്പറ്റ: കേണിച്ചിറയില്‍ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹന്‍ (19), മൂടക്കൊല്ലി ചാത്തന്‍ കുളങ്ങര വീട്ടില്‍ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് 1.13 ഗ്രാം എംഡിഎംഎയുമായി കേണിച്ചിറ പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കേണിച്ചിറ എസ്.എച്ച്.ഒ ടി. ജി ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, സുനി എന്നിവരടങ്ങുന്ന സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അട്ടപ്പാടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയെന്ന് എക്‌സൈസ്, അന്വേഷണം

പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി എക്സൈസ്. കോട്ടത്തറ സാമ്പാര്‍കോട് ദേശത്ത് നഞ്ചന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ഏകദേശം ആറു മാസം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടി നട്ടു വളര്‍ത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍ ഇ പ്രമോദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എസ് സന്ധ്യ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനൂപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

കൊടും വനത്തിലെ ഉത്സവം: പ്രവേശനം വര്‍ഷത്തില്‍ ഒറ്റ ദിവസം, പോകാനൊരുങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കളക്ടര്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios