Asianet News MalayalamAsianet News Malayalam

കഴുതപ്പാലിൽ കുളി, ചാണകം, ഗോമൂത്രം, ആസിഡ് കൊണ്ട് ബ്ലീച്ച്: അന്നത്തെ സൗന്ദര്യവർധക മാർ​ഗങ്ങൾ

ബെറി പോലുള്ള പഴങ്ങൾ ചുണ്ടിന് നിറം നൽകാൻ ഉപയോഗിച്ചിരുന്നു. അതിന് പുറമേ ചതച്ച ഉറുമ്പുകളെയും വണ്ടുകളെയും ചുണ്ടുകൾക്ക് ചുവന്ന നിറം ലഭിക്കാൻ ഉപയോഗിക്കുമായിരുന്നു. 

ancient beauty tips
Author
Thiruvananthapuram, First Published Mar 9, 2021, 11:03 AM IST

പണ്ട് കാലത്ത് രാജാക്കന്മാർ രാജ്ഞിമാരുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായ കഥകൾ നമുക്കറിയാം. ചരിത്രം നോക്കിയാൽ പല വലിയ യുദ്ധങ്ങളും ഉണ്ടായിട്ടുള്ളതും അതിന്റെ പേരിലാണ്. ചിറ്റോർഗഡിലെ റാണി പദ്മാവതി, റാണി ജോധ, ക്ലിയോപാട്ര തുടങ്ങിയ രാജ്ഞിമാരുടെ സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് വർണ്ണനകൾ ഉണ്ടായിട്ടുണ്ട്. അവർക്കെല്ലാം വളരെ ആകർഷകമായ ചർമ്മം ഉണ്ടായിരുന്നു. സുന്ദരവുമായ ആ നിറം നിലനിർത്താൻ പല നാട്ടു മരുന്നുകളും, തനതായ സൗന്ദര്യ ചികിത്സകളും അവർ ശീലിച്ചു പോന്നു. അക്കൂട്ടത്തിൽ പണ്ടത്തെ കാലത്തെ രാജ്ഞിമാരുടെ ചില സൗന്ദര്യ പരിചരണ മാർഗ്ഗങ്ങളാണ് ചുവടെ.

കഴുതപ്പാൽ ഉപയോഗിച്ച് കുളിക്കുക

കഴുതപ്പാലിൽ പ്രായത്തെ തടയുന്ന ഘടകങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ലോക സുന്ദരിയായി കണക്കാക്കിയിരുന്ന ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിലായിരുന്നു. ഈജിപ്തിലെ അവസാന രാജ്ഞിയുടെ സൗന്ദര്യ രഹസ്യമായിരുന്നു കഴുതപ്പാൽ. പ്രായമാകൽ മന്ദഗതിയിലാക്കാനും ചുളിവുകളില്ലാത്ത ചർമ്മം ലഭിക്കാനും അവർ കഴുതപ്പാലിൽ കുളിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കഴുതപ്പാലിലുള്ള കുളി രാജ്ഞിമാരുടെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കിയെന്നും, പ്രായമായിട്ടും വളരെ ചെറുപ്പമായി തന്നെ നിലനിൽക്കാൻ  സഹായിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

ആസിഡുകൾ കൊണ്ടുള്ള ബ്ലീച്ചുകൾ  

പുരാതന കാലത്തെ മിക്ക യൂറോപ്യൻ രാജ്ഞിമാരുടെയും മുഖത്ത് അസാധരണമായ ഒരു വെളുപ്പ് നിറം കാണാമായിരുന്നു. ഇത്രയും വെളുത്ത ഇളം രൂപം അവർക്ക് എങ്ങനെ ലഭിച്ചുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മൊത്തത്തിലുള്ള ആരോഗ്യത്തിന് അപകടകരമാണെങ്കിലും സ്ത്രീകൾ അവരുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വ്യത്യസ്ത രീതികൾ പിന്തുടർന്നു. മുഖം വെളുപ്പിക്കുന്നതിനായി ധാരാളം ബ്ലീച്ചിംഗ് പൊടികളും സൗന്ദര്യവർദ്ധക വസ്തുക്കളും അവർ ഉപയോഗിച്ചിരുന്നു. ഇത് ഒരു സമയപരിധിക്കുശേഷം ഭയാനകമായ ഫലങ്ങൾ നൽകി. ബ്ലീച്ചിംഗ് പേസ്റ്റ് ഉണ്ടാക്കാൻ വൈറ്റ് ലെഡ്, വിനാഗിരി, മെർക്കുറി, ദോഷകരമായ ചില ആസിഡുകൾ എന്നിവ അവർ ഉപയോഗിച്ചു. ഇതുകൂടാതെ, അവർ മുഖത്ത് അട്ടകളെയും വയ്ക്കുമായിരുന്നു.  

മുതലയുടെ വിസർജ്യം ചേർത്ത് കുളി 

ഈജിപ്തുകാർ, റോമാക്കാർ, ഗ്രീക്കുകാർ എന്നിവർ പലപ്പോഴും മുതലയുടെ വിസർജ്യവും ചെളിയും കലർന്ന മണ്ണ് ദേഹത്ത് പുരട്ടി കുളിക്കുമായിരുന്നു. വാർദ്ധക്യം തടയാനും, തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനും മുതലയുടെ വിസർജ്യവും, ചെളിയും സഹായകമാണെന്ന് അവർ വിശ്വസിച്ചു. ക്ലിയോപാട്രയും കഴുതപ്പാൽ, മുതലയുടെ വിസർജ്യം എന്നിവയുടെ മിശ്രിതം ഫെയ്സ് മാസ്കായി ഉപയോഗിക്കാറുണ്ടായിരുന്നു. ഈ ചികിത്സകൾ സമ്പന്നരായ സ്ത്രീകൾക്കായി മാത്രമുള്ളതായിരുന്നു.    

സെറാമിക് കവചം

ഏകദേശം 5,000 വർഷം മുമ്പാണ് മേക്കപ്പ് കണ്ടുപിടിക്കുന്നത്. പഴയ കാലങ്ങളിൽ, നമ്മുടെ പൂർവ്വികർ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാൻ പഴങ്ങളും പ്രാണികളും ആസിഡും ഉപയോഗിച്ചിരുന്നു. ബെറി പോലുള്ള പഴങ്ങൾ ചുണ്ടിന് നിറം നൽകാൻ ഉപയോഗിച്ചിരുന്നു. അതിന് പുറമേ ചതച്ച ഉറുമ്പുകളെയും വണ്ടുകളെയും ചുണ്ടുകൾക്ക് ചുവന്ന നിറം ലഭിക്കാൻ ഉപയോഗിക്കുമായിരുന്നു. ക്ലിയോപാട്രയാണ് ഈ രീതി അവതരിപ്പിച്ചത്. അതുപോലെ മുഖം വെളുക്കാൻ സെറാമിക് ഉപയോഗിക്കുമായിരുന്നു. ‘വെനീഷ്യൻ സെറൂസ്’ എന്ന മേക്കപ്പ് മുഖത്തും ചർമ്മത്തിലും ഉടനീളം ഒട്ടിച്ചു വയ്ക്കുമായിരുന്നു. വെളുത്ത ഈയത്തിന്റെയും വിനാഗിരിയുടെയും മിശ്രിതമാണ് സെറൂസ്. എലിസബത്ത് 1 അവരുടെ വടുക്കളും വസൂരി അടയാളങ്ങളും മറയ്ക്കാനായി ഇത് തേക്കുമായിരുന്നു.  

ചാണകവും ഗോമൂത്രവും

അന്നൊക്കെ വരേണ്യ വർഗ്ഗത്തിലുളള സ്ത്രീകൾക്ക് മാത്രമേ മുടി നീട്ടിവളർത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ. അടിമ സ്ത്രീകൾക്ക് മുടി വളർത്താൻ സാധിക്കാതെ വെട്ടേണ്ടി വന്നിരുന്നു. പ്രഭുക്കന്മാർക്ക് ഹെഡ് പീസുകൾ നിർമ്മിക്കാൻ ഇത് പലപ്പോഴും ഉപയോഗിച്ചിരുന്നു. അതുപോലെ നമ്മുടെ രാജ്യത്തും മഞ്ഞൾ, കുങ്കുമപ്പൂവ്‌, തുളസി, ചന്ദനം തുടങ്ങിയ വസ്തുക്കൾ സൗധര്യം വർധിപ്പിക്കാനായി   ഉപയോഗിക്കാറുണ്ടായിരുന്നു. അത് കൂടാതെ, ചാണകവും ഗോമൂത്രവും ഔഷധ ഗുണങ്ങൾക്കായി ഉപയോഗിച്ചിരുന്നു. മുഖക്കുരു മാറ്റാനും, വീണ്ടു കീറിയ കാലുകൾ സുഖപ്പെടുത്താനും, സിസ്റ്റം ശുദ്ധീകരിക്കാനും അത് ഉപയോഗിച്ചു. മുഗൾ കാലഘട്ടത്തിലെ സ്ത്രീകൾ തങ്ങളുടെ സൗന്ദര്യ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി വെറ്റില ചവയ്ക്കുമായിരുന്നു. ഇത് അവരുടെ ചുണ്ടുകൾക്ക് ചുവന്ന നിറം നൽകിയെങ്കിലും, അവരുടെ പല്ലുകളെ നശിപ്പിച്ചു. 


 

Follow Us:
Download App:
  • android
  • ios