Asianet News MalayalamAsianet News Malayalam

ഒരൊറ്റ നാണയത്തിന് ലേലത്തില്‍ കിട്ടിയത് 1.49 കോടി രൂപ; ആ വിലയേറിയ പ്രത്യേകത അറിയാം


1933 ലെ ബ്രിട്ടീഷ് പെനികളില്‍ ഇനി ഏഴെണ്ണം മാത്രമേ ബാക്കിയുള്ളൂവെന്നും അതിനാല്‍ അത്തരമൊരു നാണയം കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ കോടിപതിയാണെന്നും പറയുന്നു. 

British penny of 1933 was sold at auction for Rs 1 49 crore
Author
First Published Aug 6, 2024, 5:34 PM IST | Last Updated Aug 7, 2024, 5:57 PM IST


ഴയ വീഞ്ഞിന് വീര്യം കൂടുമെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് പഴയ ചില നാണയങ്ങളും. പഴക്കം ചെല്ലുന്തോറും അതിന്‍റെ മൂല്യവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അത്തരമൊരു നാണയം കൈയിലുണ്ടെങ്കില്‍ ഇന്ന് കോടിപതിയാകാമെന്നതാണ് അവസ്ഥ. അതെ അത് സംഭവിച്ചിരിക്കുന്നു. വെറുമൊരു ബ്രിട്ടീഷ് പെനി (നാണയം) ലേലത്തിന് വച്ചപ്പോള്‍ വിറ്റ് പോയത് കോടിക്കണക്കിന് രൂപയ്ക്ക്. 1933 -ലെ അത്യപൂർവ നാണയം 1,40,000 പൗണ്ടിന്, അതായത് 1.49 കോടി രൂപയ്ക്കാണ് വിറ്റ് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച് ടിക് ടോക്കില്‍ പങ്കുവച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. 

“സാധാരണയായി ഈ നാണയങ്ങൾ നിലവറകളിൽ അപ്രത്യക്ഷമാകും, പിന്നീട് ഒരിക്കലും കാണില്ല. 2016 -ൽ ഒന്നരക്കോടി രൂപയ്ക്കാണ് അവസാനമായി ഇതുപോലൊന്ന് വിറ്റത്. ഇതിനുമുമ്പ്, വർഷങ്ങളോളം ഇത്തരം നാണയങ്ങളുടെ വിൽപ്പന തുടർന്നിരുന്നു. ഇന്ന് അത് വിപണിയിൽ തിരിച്ചെത്തിയാൽ, അത് കൂടുതൽ വിലയ്ക്ക് വിൽക്കാന്‍ കഴിയുമെന്ന് ആര്‍ക്കും സങ്കല്പിക്കാം." വീഡിയോയില്‍ പറയുന്നു.  തുടര്‍ന്ന് ഒരു പെനി ഉയര്‍ത്തിക്കാണിച്ച് കൊണ്ട് 'ഇത് യുകെയിൽ നിന്നുള്ള 1933 ലെ മുൻകാല പെന്നിയാണ്' "ഹോളി ഗ്രെയ്ൽ 1933 പ്രെഡെസിമൽ പെന്നി" എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും

“നിങ്ങളുടെ പക്കൽ ഈ 1933 ലെ നാണയം ഉണ്ടോ? എങ്കില്‍, നിങ്ങൾ സമ്പന്നനാണ്, മറ്റ് തീയതികൾ നോക്കാറുണ്ട്, എന്നാൽ 1933-ലെ പെന്നിയുടെ ഭ്രാന്തമായ മൂല്യത്തിന് ഒപ്പം വരില്ല മറ്റൊന്നും. കാരണം അറിയപ്പെടുന്ന ഏഴ് നാണയങ്ങൾ മാത്രമേ ഇനി ബാക്കിയൊള്ളൂ. അതിനാൽ നിങ്ങൾ ഒരെണ്ണം കണ്ടെത്തിയാൽ, നിങ്ങളാകും ആ വലിയ ഭാഗ്യവാന്‍." ടിക്ടോക്കില്‍ വീഡിയോ ഇതിനകം നൂറ് കണക്കിന് കുറിപ്പുകളോടെ വൈറലായി. 'നിങ്ങൾക്ക് എത്രപേരെ കുറിച്ച് അറിയാം?' എന്നായിരുന്നു ഒരു രസികന്‍ ചോദിച്ചത്. ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന ടിഷ്യൻ 1510 ല്‍ തന്‍റെ 20 -ാം വയസില്‍ വരച്ച, 'റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ടു ഈജിപ്ത് ' എന്ന ചിത്രം മാസങ്ങള്‍ക്ക് മുമ്പ് ലേലത്തില്‍ പോയത് 18 കോടി രൂപയ്ക്കായിരുന്നു. 

വെള്ളാര്‍മലയില്‍ ഇനിയും ഉയരുമോ ആ കളി ചിരികൾ, പ്രകൃതി പാഠങ്ങള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios