Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ മദ്യം കൊണ്ട് ആറാട്ട്; ഹോളിക്കിടെ ദില്ലിക്കാർ കുടിച്ചു തീർത്തത് 58.8 കോടിയുടെ മദ്യം

തങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍റുകൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ ആളുകൾ അവ വാങ്ങി പൂഴ്ത്തി വയ്ക്കുന്ന അവസ്ഥയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

holi celebration delhi 26 lakh bottles of liquor were sold in a single day bkg
Author
First Published Mar 10, 2023, 12:00 PM IST


ഘോഷകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വറ്റ ബീവറേജ് കോര്‍പ്പറേഷന്‍റെ കണക്കുകള്‍ കഴിഞ്ഞ കുറച്ച് കാലമായി മലയാളികള്‍ കാണുന്നതാണ്. ഈ ഗണത്തിലേക്ക് മറ്റൊരു സംസ്ഥാനത്തെ കണക്കുകള്‍ കൂടി കടന്ന് വരികയാണ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിന്നാണ് ആ കണക്കുകള്‍. ഹോളി ആഘോഷത്തിനിടെ ദില്ലിയില്‍ നടന്നത് റെക്കോർഡ് മദ്യ വിൽപ്പനയുടെ കണക്ക് പുതുവത്സര രാവിൽ കുടിച്ച് തീർത്തത്തിനേക്കാൾ അധികമാണ് ഹോളി കളറാക്കാൻ ദില്ലിക്കാർ കുടിച്ച് തീർത്തത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

പുതുവർഷത്തിലെ വിൽപ്പന റെക്കോർഡ് ഉൾപ്പെടെ ഈ വർഷം എല്ലാ മുൻ റെക്കോർഡുകളും തകർത്ത് കൊണ്ടുള്ള മദ്യവിൽപ്പനയാണ് ദില്ലിയിൽ നടന്നത്. ടൈംസ് നൗവിന്‍റെ റിപ്പോർട്ട്  പ്രകാരം മാർച്ച് 6 ന് മാത്രം 26 ലക്ഷം കുപ്പി മദ്യം വിറ്റഴിച്ചു. എക്‌സൈസ് വകുപ്പിന്‍റെ കണക്കനുസരിച്ച്, ദില്ലി നിവാസികൾ ഹോളി ആഘോഷ  ദിവസം മാത്രം 58.8 കോടി രൂപയുടെ മദ്യം കുടിച്ചു തീർത്തു. പുതുവർഷ തലേന്ന് വിറ്റഴിച്ച 20 ലക്ഷത്തിന്‍റെ ഇരട്ടിയിലേറെ വരുമിത്. 

ഈ മാർച്ചിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വരുമാനം ലഭിച്ചതായി ദില്ലി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷ ദിവസങ്ങളിൽ ഉയർന്ന മദ്യവിൽപ്പന ഉണ്ടായിരുന്നിട്ടും അതിനെ എല്ലാം മറികടക്കുന്നതാണ് ഈ മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ മാത്രം നടന്ന വിൽപ്പന എന്നാണ് കണക്കുകൾ പറയുന്നത്.മാർച്ച് ഒന്നിന് മാത്രം 27.9 കോടി രൂപയുടെ 15.2 ലക്ഷം കുപ്പി മദ്യം വിറ്റു. മാർച്ച് രണ്ടിന് 26.5 കോടി രൂപയുടെ 14.6 ലക്ഷം കുപ്പികളും മാർച്ച് 3 ന് 31.9 കോടിയുടെ 16.5 ലക്ഷം കുപ്പികളും മാർച്ച് 4 ന് 35.5 കോടിയുടെ 17.9 ലക്ഷം കുപ്പികളും മാർച്ച് 5 ന് 46.5 കോടിയുടെ 22.9 ലക്ഷം കുപ്പികളും വിറ്റു. മദ്യത്തിന്‍റെ ഡിമാൻഡ് വർദ്ധിച്ചതോടെ മിക്ക മദ്യശാലകളിലും പ്രമുഖ ബിയർ ബ്രാൻഡുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്: രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ് 

തങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍റുകൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ ആളുകൾ അവ വാങ്ങി പൂഴ്ത്തി വയ്ക്കുന്ന അവസ്ഥയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറഞ്ഞു. ദില്ലിയ്ക്ക് സ്വന്തമായി ഡിസ്റ്റിലറി ഇല്ലാത്തതിനാൽ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലാണ് മിക്ക ബ്രാൻഡുകളും നിർമ്മിക്കുന്നത്. വേനൽക്കാലത്ത്, ഈ സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിയർ വിൽക്കുന്നതിൽ നിന്ന് നിർമ്മാതാക്കൾക്ക് നിരോധനം ഏർപ്പെടുത്തുകയും പ്രാദേശിക വിപണിയിൽ  ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യാറുണ്ട്. 

കൂടുതല്‍ വായനയ്ക്ക്: മൃഗ വേട്ട തടയാനും മൃഗങ്ങളും കൃഷിനാശം തടയാനും ഹാക്ക് ദി പ്ലാനറ്റിന്‍റെ ക്യാമറ ട്രാപ്പ് 

ഇതാണ് ഡൽഹിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന മദ്യക്ഷാമത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രശ്നം ഉടൻ പരിക്കാനുള്ള നടപടികൾ നടപ്പിലാക്കുമെന്നും ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട ബ്രാൻഡുകൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ദില്ലി നഗരത്തിൽ 560 ഓളം കടകളാണ് എക്സൈസ് വകുപ്പ് നടത്തുന്നത്. ഈ വർഷം മദ്യവിൽപ്പനയിൽ നിന്നുള്ള എക്സൈസ് വകുപ്പിന്‍റെ വരുമാനം മദ്യക്കുപ്പികളുടെ എക്സൈസ് ഇനത്തിൽ 5,000 കോടി രൂപയും മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ 1,100 കോടി രൂപയും ഉൾപ്പെടെ 6100 കോടി രൂപയാണ്. എന്നാല്‍, രാജ്യ തലസ്ഥാനത്ത് മദ്യ ഉപയോഗത്തില്‍ അടുത്ത കാലത്തുണ്ടായ വര്‍ദ്ധനവ് അത്ര നിസാരമായി കണേണ്ട ഒന്നല്ലെന്നും അതിന്‍റെ സാമൂഹിക പ്രത്യാഘാതങ്ങളെ അവഗണിക്കരുതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

കൂടുതല്‍ വായനയ്ക്ക്: കാടിന്‍റെ സ്വന്തം ടാക്സ് കലക്റ്റര്‍;  കരിമ്പ് ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പെടുക്കുന്ന ആന !

 

Follow Us:
Download App:
  • android
  • ios