Asianet News MalayalamAsianet News Malayalam

ചരിത്രന​ഗരത്തിലെ വീട് വാങ്ങി താമസിക്കാം, 24 ലക്ഷം നൽകാൻ അധികൃതര്‍

1991 -ന് മുമ്പ് നിർമ്മിച്ച ഈ വീടുകൾ വാങ്ങുക, അവിടെ സ്ഥിരതാമസക്കാരനാവുക എന്നതാണ് ഈ പദ്ധതിയോട് താൽപര്യമുള്ള ആളുകൾ ചെയ്യേണ്ടതത്രെ.

in Italy government offering money to move this town
Author
First Published Nov 20, 2022, 11:09 AM IST

ഏതെങ്കിലും മനോഹരമായ ഒരു സ്ഥലത്ത് താമസിക്കുന്നതിന് വേണ്ടി അധികൃതര്‍ നമുക്ക് ഇങ്ങോട്ട് പണം തരുന്നത് എന്ത് നല്ല കാര്യമാണ് അല്ലേ? ഇറ്റലിയിൽ അങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുകയാണ്. ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ഒരു ന​ഗരത്തിൽ വീട് വാങ്ങി താമസിക്കാനാണ് സർക്കാർ പണം നൽകുന്നത്. 

പുതിയ, ചെറുപ്പക്കാരായ ആളുകളെ ഉൾപ്പെടുത്തി ഒരിക്കൽ ജീവനറ്റ് പോയ Presicce എന്ന ന​ഗരത്തിന് പുനർജന്മം നൽകാനാണ് അധികാരികളുടെ ആലോചന. അതിനായി  $30,000 അതായത് ഏകദേശം 24 ലക്ഷം രൂപ വരെ സർക്കാർ നൽകുമത്രെ. "1991-ന് മുമ്പ് പണിത ഈ ചരിത്ര ന​ഗരത്തിൽ ഒഴിഞ്ഞ് കിടക്കുന്ന നിരവധി വീടുകൾ ഉണ്ട്. അവിടെ പുതിയ താമസക്കാർ വരുന്നതും പ്രദേശം ഉണർന്നിരിക്കുന്നതും കാണാൻ തങ്ങൾ ആ​ഗ്രഹിക്കുന്നു. ഈ വീടുകൾ മധ്യകാലഘട്ടത്തിലേതാണ്. ചരിത്രം കൊണ്ടും വാസ്തുവിദ്യ കൊണ്ടും കല കൊണ്ടും മികച്ച് നിൽക്കുന്ന ഇത്തരം ഇടങ്ങൾ ശൂന്യമായി കാണുന്നത് എത്ര വേദനയാണ്" എന്ന് കൗൺസിലർ ആൽഫ്രെഡോ പാലീസ് പറഞ്ഞു.

1991 -ന് മുമ്പ് നിർമ്മിച്ച ഈ വീടുകൾ വാങ്ങുക, അവിടെ സ്ഥിരതാമസക്കാരനാവുക എന്നതാണ് ഈ പദ്ധതിയോട് താൽപര്യമുള്ള ആളുകൾ ചെയ്യേണ്ടതത്രെ. ഇവിടെ 500 സ്ക്വയർ ഫൂട് വീടിന് $25,000 ആണ് വില വരിക. 30,000 യൂറോ ആണ് സർക്കാർ നൽകുക. അതിൽ വീട് വാങ്ങാനുള്ള തുകയും അത് ഒന്ന് സുന്ദരമാക്കി എടുക്കാനുള്ള തുകയും പെടുന്നു. 

ഏതായാലും, ചെറുപ്പക്കാർ തങ്ങളുടെ പദ്ധതി ഇഷ്ടപ്പെടുകയും അവിടെ താമസിക്കാൻ തയ്യാറായി എത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അതുവഴി ഒരിക്കൽ ജീവനറ്റു പോയ ഒരു ന​ഗരത്തെ പുനരുജ്ജീവിപ്പിക്കാനാവുമെന്നും അവർ പ്രതീക്ഷിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios