പ്രദർശനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഫോട്ടോ​ഗ്രാഫറായ നോയൻ ടാൻ നെയും പങ്കെടുത്തു. ആ ചിത്രം തന്റേതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

8 ജൂൺ 1972 -ന് വിയറ്റ്നാം യുദ്ധമുഖത്തുനിന്ന് ഒരു ചിത്രം പകർത്തപ്പെട്ടു. ആ ചിത്രം പിന്നീട് പുലിറ്റ്സറിനും അർഹമായി. തെക്കേ വിയറ്റ്നാമിലുണ്ടായ നാപാം ബോംബാക്രമണ സമയത്തായിരുന്നു ചിത്രം പകർത്തിയത്. ആക്രമണത്തിൽ ശരീരത്തിൽ വലിയ രീതിയിൽ പൊള്ളലേറ്റ ഒരു പെൺകുട്ടി പൂർണന​ഗ്നയായി റോഡിലൂടെ പലായനം ചെയ്യുന്നതായിരുന്നു ഈ ചിത്രത്തിൽ. ‘നാപാം പെൺകുട്ടി‘ എന്ന് അവളെ പിന്നീട് ലോകം വിളിച്ചു. 

20 -ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയായിരുന്നു യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ഈ ചിത്രത്തിലുള്ള നാപാം പെൺകുട്ടി. അരനൂറ്റാണ്ട് മുമ്പ് ആ ചിത്രം പകർത്തിയത് എപി ഫോട്ടോ​ഗ്രാഫറായ നിക്ക് ഊട്ട് ആണെന്നാണ് ലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് എപിയും അവകാശപ്പെട്ടതും. 

ഫാൻ തി കിം ഫുക്/ നിക്ക് ഊട്ട്

എന്നാൽ, അത് പകർത്തിയത് നിക്ക് ഊട്ട് അല്ലെന്നാണ് ഇപ്പോൾ ഒരു ഡോക്യുമെന്ററി അവകാശപ്പെടുന്നത്. യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യുമെന്ററി അവകാശപ്പെടുന്നത് പുലിറ്റ്സർ നേടിയ ഈ ചിത്രം പകർത്തിയത് ഫ്രീലാൻസ് ഫോട്ടോഗ്രഫറായ നോയൻ ടാൻ നെ ആണെന്നാണ്. 

‘ദ് സ്ട്രിങ്ങർ’ എന്ന ഈ ഡോക്യുമെന്ററി തയ്യാറാക്കിയത് ​ഗാരി നൈറ്റും സംഘവുമാണ്. പ്രദർശനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഫോട്ടോ​ഗ്രാഫറായ നോയൻ ടാൻ നെയും പങ്കെടുത്തു. ആ ചിത്രം തന്റേതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്തുകൊണ്ടാണ് ഇത്രയും വർഷം താൻ ഇത് വെളിപ്പെടുത്താതിരുന്നത് എന്ന് അദ്ദേഹം പറഞ്ഞില്ല. 

1972 ജൂൺ 8 -നാണ് താൻ കിം ഫുക്കിൻ്റെ പ്രശസ്തമായ ഈ ചിത്രം പകർത്തിയത് എന്ന് ടാൻ നെ പറയുന്നു. അന്ന് താൻ ഒരു എൻബിസി ന്യൂസ് ക്രൂവിൻ്റെ ഡ്രൈവറായി ട്രാങ് ബാങ് പട്ടണത്തിൽ പോയതായിരുന്നു. അപ്പോഴാണ് കരഞ്ഞുകൊണ്ട്, നഗ്നയായി, കൈകൾ നീട്ടി തെരുവിലൂടെ ഓടുന്ന ഫുക്കിൻ്റെ ചിത്രം പകർത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ആ ചിത്രം പിന്നീട് താൻ എപിക്ക് 20 ഡോളറിന് വിറ്റു. അവർ തനിക്ക് ചിത്രത്തിന്റെ പ്രിന്റ് നൽകിയത് തന്റെ ഭാര്യ നശിപ്പിച്ചു കളയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, എപി ഇത് നിഷേധിച്ചു. ഈ ചിത്രം പകർത്തിയത് തങ്ങളുടെ ഫോട്ടോ​ഗ്രാഫർ നിക്ക് ഊട്ട് ആണെന്നതിൽ തന്നെ വാർത്താ ഏജൻസി ഉറച്ച് നിൽക്കുകയാണ്. എന്നാൽ, ഡോക്യുമെന്ററി തയ്യാറാക്കിയ സംഘം പറയുന്നത്, രണ്ട് വർഷത്തെ അധ്വാനത്തിലൂടെയാണ് ഈ ചിത്രത്തിന് പിന്നിലെ സത്യം തങ്ങൾ‌ കണ്ടെത്തിയത് എന്നാണ്. 

വിയറ്റ്നാം യുദ്ധം നടക്കുന്ന സമയത്ത് എപി ഫോട്ടോ എഡിറ്ററായിരുന്ന കാൾ റോബിൻസണെന്ന 81 -കാരനാണ് പ്രധാനമായും ഡോക്യുമെന്ററി സംഘത്തോട് വിവരങ്ങൾ വെളിപ്പെടുത്തിയത്. അന്ന് ഫ്രീലാൻസറിൽ നിന്നും വില കൊടുത്തുവാങ്ങിയ ആ ഫോട്ടോ എപിയുടെ തന്നെ ഫോട്ടോഗ്രഫറുടേതായി അവതരിപ്പിക്കാൻ നിർദേശമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 

അതുപോലെ, ഫ്രഞ്ച് ഫൊറൻസിക് ടീം ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും ഫോട്ടോ നിക്ക് ഊട്ട് എടുത്തതാകാൻ സാധ്യത കുറവാണെന്നാണ് പറഞ്ഞതെന്നും റോബിൻസൺ പറയുന്നു. 

ഫാൻ തി കിം ഫുക്

എന്തുകൊണ്ട് ഈ സത്യം ഇപ്പോൾ വെളിപ്പെടുത്തി എന്ന ചോദ്യത്തിന് റോബിൻസൺ പറഞ്ഞ മറുപടി, ഈ സത്യം പുറത്തുവരുന്നതിന് മുമ്പ് മരിക്കരുത് എന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ഈ ചിത്രം പകർത്തിയ ടാൻ നെയോട് തനിക്ക് മാപ്പ് പറയണം എന്നായിരുന്നു. 

വാരിയെടുത്ത് നെഞ്ചോടു ചേര്‍ക്കാന്‍ തക്ക സൗന്ദര്യമുണ്ടായിരുന്നു അതിന്; സ്‌നേഹമുണ്ടായിരുന്നു എനിക്കും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം