'ബര്‍ നക്കായ്' എന്നാണ് റാഭ ഭാഷയില്‍ ഈ നൃത്തത്തെ വിശേഷിപ്പിക്കുന്നത്.  അസമിലെ ഗോൾപാറയിലെ കൃഷ്ണൈയിലെ പടിഞ്ഞാറൻ ദരാംഗിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.


സമില്‍ കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത ഉത്സവമായ ബൈഖോ ഉത്സവത്തിന്‍റെ കാലമാണ്. ബൈഖോ ഉത്സവത്തിന് അതിന്‍റെതായ ചില സവിശേഷതകളുണ്ട്. അഗ്നിയുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷങ്ങള്‍. ആളുകള്‍ അഗ്നിപ്രവേശനം ചെയ്യുകയും ചിലര്‍ ആഴി കൂട്ടി അതില്‍ നൃത്ത ചുവടുകള്‍ വയ്ക്കുകയും ചെയ്യുന്നു. ചിലര്‍ തീ കനലിന് മുകളിലൂടെ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ അഗ്നിയുമായി ബന്ധപ്പെട്ട ചില ആചാരങ്ങളാണ് ഉത്സവത്തിന്‍റെ പ്രത്യേകത. 

ബൈഖോ ദേവിയുമായി ബന്ധപ്പെട്ട് അസമിലെ റാഭ ജനസമൂഹത്തിന്‍റെ ആഘോഷമാണ് ബൈഖോ ഉത്സവം. കൃഷിയില്‍ കൂടുതല്‍ വിളവ് ലഭിക്കാന്‍ ബൈഖോ ദേവിയെ പ്രസാദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ദേവീ പ്രീതിയ്ക്ക് വേണ്ടിയാണ് ഈ അഗ്നി പ്രവേശനം. "ബേബ്രാസ്" എന്നാണ് ഈ നൃത്തത്തിന് പറയുന്ന പേര്. ഈ നൃത്തം അവതരിപ്പിക്കുന്ന എല്ലാ യുവാക്കളും തീയിലൂടെ നടക്കുന്നു. ഏറെ ആചാരാനുഷ്ഠാനത്തോടെ അവതരിപ്പിക്കുന്ന നൃത്തത്തില്‍ പങ്കെടുക്കുന്നവര്‍ അഗ്നി പ്രവേശനം നടത്തിയാല്‍ ദോഷങ്ങള്‍ മാറുമെന്നാണ് ഇവരുടെ വിശ്വാസം.'

ബാന്‍സ്കിയുടെ ചിത്രമുണ്ടെന്നറിയാതെ 500 വർഷം പഴക്കമുള്ള ഫാംഹൗസ് പൊളിച്ച് നീക്കി

'ബര്‍ നക്കായ്' എന്നാണ് റാഭ ഭാഷയില്‍ ഈ നൃത്തത്തെ വിശേഷിപ്പിക്കുന്നത്. അസമിലെ ഗോൾപാറയിലെ കൃഷ്ണൈയിലെ പടിഞ്ഞാറൻ ദരാംഗിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. വരും വര്‍ഷം തങ്ങളുടെ കൃഷിയില്‍ നല്ല വിളവ് ലഭിക്കുന്നതിനും ഗ്രാമങ്ങളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ബൈഖോ ഉത്സവം നടക്കുന്നത്. ബൈഖോ ദേവിയുടെ പ്രീതയുണ്ടെങ്കില്‍ കൃഷി ലാഭകരമാക്കാമെന്ന് റാഭ ജനവിഭാഗം വിശ്വസിക്കുന്നു. 

ഇതിനിടെ അസമിലെ മോറിഗാവ് ജില്ലയിലെ തിവ ജനതയോട് അവരുടെ സംസ്‌കാരവും സ്വത്വവും നിലനില്‍ക്കാനും മതപരിവർത്തന പ്രവണതയിൽ നിന്ന് അകലം പാലിക്കാനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അഭ്യർഥനയ്ക്ക് ആഴ്ചകൾക്ക് ശേഷം 24 കുടുംബങ്ങള്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. തിവ രാജാവിന്‍റെ കൊട്ടാരത്തിൽ നടന്ന പരമ്പരാഗത ചടങ്ങിൽ 24 ല്‍ അധികം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കരുതലിന്‍റെ കരസ്പര്‍ശം; റോഡിലെ വാഹനങ്ങളില്‍ നിന്നും ഭാര്യയെ സുരക്ഷിതനാക്കുന്ന ഭര്‍ത്താവ്!