Asianet News MalayalamAsianet News Malayalam

പുരാതനക്ഷേത്രത്തിൽ ഓടിയും ചാടിയും ചിത്രീകരണം, 'ടെംപിൾ റൺ' വീഡിയോകൾക്ക് വൻ വിമർശനം

ഏകദേശം 900 വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ക്ഷേത്രമാണിത് എന്നും ഇത്തരം പ്രവൃത്തികൾ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും എന്നുമാണ് വിദ​​ഗ്ദ്ധർ പറയുന്നത്.

reenacting of temple run game in unesco world heritage site Angkor Wat
Author
First Published Aug 30, 2024, 6:13 PM IST | Last Updated Aug 30, 2024, 6:13 PM IST

സോഷ്യൽ മീഡിയയിൽ ഓരോ സമയത്തും ഓരോ ട്രെൻഡുകൾ ഉണ്ടാവാറുണ്ട്. മിക്കവാറും ആളുകൾ വൈറലാവാൻ വേണ്ടി വീഡിയോ ചെയ്യുന്നതിനിടയിൽ അതിന്റെ വരും വരായ്കകളൊന്നും ഓർക്കണെമന്നില്ല. എന്നാലിപ്പോൾ കംപോഡിയയിലെ പുരാതനമായ ക്ഷേത്രത്തിൽ നിന്നും പകർത്തിയ ചില വീഡിയോകൾക്ക് പിന്നാലെ വലിയ വിമർശനം ഉയരുകയാണ്. 

ഈ ക്ഷേത്രത്തിൽ നിന്നും 'ടെംപിൾ റൺ' എന്ന വീഡിയോ ​ഗെയിം പുനർനിർമ്മിക്കുകയാണ് വിനോദസഞ്ചാരികളടക്കമുള്ളവർ ചെയ്യുന്നത്. ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. കംബോഡിയയിലെ സീം റീപ്പിലെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് കൂടിയായ അങ്കോർ വാട്ട് ക്ഷേത്രത്തിലാണ് ഈ ടെംപിൾ റൺ വീഡിയോകൾ ചിത്രീകരിച്ചിരിക്കുന്നത്. 2011 -ലാണ് ഈ വീഡിയോ ജനപ്രിയമായത്. ഇവിടെ നിന്നും പകർത്തുന്ന വീഡിയോകൾ മതഘടനയെ അനാദരിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് വിമർശനം. 

ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ടിക് ടോക്കർമാരും ഫേസ്ബുക്ക് യൂസർമാരും യൂട്യൂബർമാരും ​ഗെയിം അനുകരിച്ച് ക്ഷേത്രത്തിന്റെ അകത്തും പുറത്തു കൽക്കെട്ടുകളിലും മറ്റുമൊക്കെ ഓടുകയും ചാടിക്കടക്കുകയും ഒക്കെ ചെയ്യുന്നത് വിവിധ വീഡിയോകളിൽ കാണാം. രണ്ട് മില്ല്യണിലധികം വ്യൂ കിട്ടിയ വീഡിയോകൾ വരെയും ഇതിൽ ഉണ്ട്.

ഏകദേശം 900 വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ക്ഷേത്രമാണിത് എന്നും ഇത്തരം പ്രവൃത്തികൾ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും എന്നുമാണ് വിദ​​ഗ്ദ്ധർ പറയുന്നത്. കൺസർവേഷൻ കൺസൾട്ടൻ്റ് സൈമൺ വാരാക്ക് പറയുന്നത്, ക്ഷേത്രത്തിന് കേടുപാട് സംഭവിക്കും എന്നതിലുപരി ആത്മീയവും സാംസ്കാരികവുമായ മൂല്യത്തിനും കേടുപാട് സംഭവിക്കും എന്നതും എടുത്ത് പറയേണ്ടതാണ് എന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios