Asianet News MalayalamAsianet News Malayalam

ആമസോണിൽ ജീവനക്കാരായ റോബോട്ടുകൾ

സ്പാരോ മാത്രമല്ല ഇത്തരത്തിൽ ആമസോണിൽ പണി തുടങ്ങി കഴിഞ്ഞിരിക്കുന്ന റോബോട്ടുകൾ. റോബിൻ, കർദ്ദിനാൾ തുടങ്ങിയ റോബോട്ടുകളും ഇവിടുത്തെ വലിയ പണിക്കാരാണ്.

robot workers in amazon
Author
First Published Nov 15, 2022, 12:00 PM IST

മനുഷ്യർക്ക് പകരം റോബോട്ടുകൾ തൊഴിലിടങ്ങൾ കീഴടക്കിയാൽ ഉള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെയൊന്ന് സംഭവിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ, സംഭവിച്ചു കൂടായ്കയില്ല. ആമസോണിൽ ഇപ്പോൾതന്നെ ഉപഭോക്താക്കൾക്ക് അയക്കേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് റോബോട്ടുകൾ ആണ്. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിന് സമീപത്തുള്ള ആമസോണിന്റെ റോബോട്ടിക്‌സ് ലബോറട്ടറിയിൽ, കമ്പനിയുടെ ഏറ്റവും പുതിയ ഓട്ടോമാറ്റൺ "സ്പാരോ" റോബോട്ട് ആണ് ഈ പുതിയ പണിക്കാരൻ. മനുഷ്യന്റേതിന് സമാനമായ കൈകളാണ് ഈ റോബോട്ടുകളുടെ പ്രത്യേകത. അത് ഉപയോഗിച്ച് അവയ്ക്ക് സാധനങ്ങൾ തിരിച്ചറിയാനും വേർതിരിക്കാനും കഴിയുന്നു.

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണിന്റെ ഇതുവരെയുള്ള ഏറ്റവും നൂതനമായ റോബോട്ടാണിത്. പ്രതിവർഷം അഞ്ച് ബില്യൺ പാക്കേജുകൾ അടുക്കി അയയ്ക്കുന്ന ലക്ഷക്കണക്കിന് ആമസോൺ ജീവനക്കാരുടെ ജോലി ഈ ഒറ്റ റോബോട്ടിന് ചെറിയ സമയം കൊണ്ട് ചെയ്തുതീർക്കാൻ ആകും.

ക്യാമറകളും സിലിണ്ടർ ട്യൂബുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സ്പാരോയ്ക്ക് വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ നിന്ന് ഒരു പ്രത്യേക ഇനം വിജയകരമായി കണ്ടെത്താനും തിരഞ്ഞെടുക്കാനും കഴിയും. ഇത് ഒരു കൺവെയർ ബെൽറ്റിൽ വരുന്ന സാധനങ്ങൾ വലിച്ചെടുക്കുകയും സാധനങ്ങൾ ഇനം തിരിച്ച് ഉചിതമായ കവറിൽ ഇടുകയും ചെയ്യുന്നു.

സ്പാരോ മാത്രമല്ല ഇത്തരത്തിൽ ആമസോണിൽ പണി തുടങ്ങി കഴിഞ്ഞിരിക്കുന്ന റോബോട്ടുകൾ. റോബിൻ, കർദ്ദിനാൾ തുടങ്ങിയ റോബോട്ടുകളും ഇവിടുത്തെ വലിയ പണിക്കാരാണ്. റോബോട്ടുകൾ ഇത്തരത്തിൽ കളം നിറഞ്ഞാൽ തങ്ങളുടെ പണി പോകുമോ എന്ന ആശങ്കയിലാണ് ആമസോണിലെ തൊഴിലാളികൾ ഇപ്പോൾ.

എന്നാൽ തൊഴിലാളി യൂണിയൻ നേതാക്കളുടെ ഇത്തരത്തിലുള്ള ആശങ്കകൾ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് ആമസോണിന്റെ റോബോട്ടിക്‌സ് മേധാവി ടൈ ബ്രാഡി “ഇത് ആളുകൾക്ക് പകരക്കാരാകുന്ന യന്ത്രങ്ങളല്ല” എന്നാണ് ലബോറട്ടറിയിൽ ഒരു പര്യടനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മനുഷ്യരുടെ സഹായം കൂടി ഉണ്ടായാൽ മാത്രമേ ഈ റോബോട്ടുകൾക്ക് യഥാക്രമം തങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്.

Follow Us:
Download App:
  • android
  • ios