Asianet News MalayalamAsianet News Malayalam

പാമ്പിന്‍ പിസ്സ കഴിച്ചിട്ടുണ്ടോ? കിട്ടുക ഈ സ്ഥലത്ത്, കഴിച്ചാല്‍ വന്‍ഗുണങ്ങളെന്നും കമ്പനി..!

തെക്കൻ ചൈനയിലെയും ഹോങ്കോങ്ങിലെയും ആളുകൾക്ക് പാമ്പിൻ സ്റ്റ്യൂ കഴിക്കാൻ വളരെ അധികം ഇഷ്ടമാണ്. സ്വാദിഷ്ടമായ ഈ സൂപ്പ് മഞ്ഞുകാലത്ത് വളരെ നല്ലതാണ് എന്നാണ് പറയുന്നത്.

this country getting ready to serve snake pizza rlp
Author
First Published Nov 9, 2023, 4:24 PM IST

പല വ്യത്യസ്ത തരം പിസകളും നാം കഴിച്ചിട്ടുണ്ട്. എന്നാൽ, സ്നേക്ക് പിസ്സ, അതായത് പാമ്പ് പിസ്സ കഴിച്ചിട്ടുണ്ടോ? ഇപ്പോൾ ഒരു രാജ്യത്ത് പാമ്പ് പിസ്സ വിളമ്പാൻ ഒരുങ്ങുകയാണ് ഒരു കമ്പനി. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പിസ്സ ഹട്ടാണ് ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഒരു ഹോങ്കോങ് റെസ്റ്റോറന്റുമായി കൂടിച്ചേർന്ന് പാമ്പ് പിസ്സ വിളമ്പാൻ ഒരുങ്ങുന്നത്. 

കഴിഞ്ഞയാഴ്ച ഹോങ്കോങ്ങിലെ പിസ ഹട്ട് ഒരു പ്രസ്താവനയിൽ പറഞ്ഞത് ഈ മാംസം രക്തചംക്രമണം വർധിപ്പിക്കും എന്നാണ്. സാധാരണയായി പരമ്പരാ​ഗതമായ ചൈനീസ് ഔഷധങ്ങൾക്കുണ്ട് എന്ന് പറയുന്ന ​ഗുണമാണ് ഇത്. ചീസും അരിഞ്ഞ ചിക്കനും പാമ്പിന്റെ ഇറച്ചിയും ചേർത്താണ് പിസ്സ തയ്യാറാക്കുന്നത്. പാമ്പിന്റെ ഇറച്ചിക്ക് നല്ല രുചിയാണ് എന്നും അവർ പറയുന്നു. പുതിയ ഡിഷ് തയ്യാറാക്കുന്നതിന് വേണ്ടി ഹോങ്കോങ്ങിലെ സെർ വോം​ഗ് ഫൺ എന്ന 1895 മുതൽ പ്രവർത്തിക്കുന്ന സ്നേക്ക് റെസ്റ്റോറന്റുമായാണ് പിസ ഹട്ട് സഹകരിച്ചിരിക്കുന്നത്. നവംബർ 22 മുതൽ ഈ പിസ ലഭിക്കുമത്രെ. 

തെക്കൻ ചൈനയിലെയും ഹോങ്കോങ്ങിലെയും ആളുകൾക്ക് പാമ്പിൻ സ്റ്റ്യൂ കഴിക്കാൻ വളരെ അധികം ഇഷ്ടമാണ്. സ്വാദിഷ്ടമായ ഈ സൂപ്പ് മഞ്ഞുകാലത്ത് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. അതുപോലെ, വ്യത്യസ്തമായ പല രീതിയിലും ഈ സ്നേക്ക് സ്റ്റ്യൂ വരുന്നുണ്ട്. എല്ലായ്‍പ്പോഴും ഇറച്ചിയും ചൈനീസ് ഔഷധസസ്യങ്ങളും ചേർത്താണ് ഇവ തയ്യാറാക്കുന്നത്. അതുപോലെ ചില സ്നേക്ക് സ്റ്റ്യൂവിൽ പോർക്കോ, കോഴിയോ പോലെയുള്ളവയും ചേർക്കുന്നു. 

പാമ്പിന്റെ ഇറച്ചിക്ക് പലതരത്തിലുള്ള തെറാപ്പ്യൂട്ടിക്ക് ​ഗുണങ്ങളുമുണ്ട് എന്നാണ് പറയുന്നത്. അതുപോലെ, സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വിയറ്റ്നാം, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭക്ഷണത്തിന് വേണ്ടി മാത്രം പാമ്പിനെ വളർത്തുന്നവരും ഉണ്ട്. അതുപോലെ പാമ്പിന്റെ ഇറച്ചി കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇവിടെയുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ പാമ്പ് പിസ്സയും വരുന്നത്.

വായിക്കാം: 14 നില കെട്ടിടത്തെ ഉൾക്കൊള്ളാൻ ശേഷിയുള്ള നീന്തൽക്കുളം; ഇതിൻറെ ആഴം എത്രയെന്നറിയുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios