14 നില കെട്ടിടത്തെ ഉൾക്കൊള്ളാൻ ശേഷിയുള്ള നീന്തൽക്കുളം; ഇതിൻറെ ആഴം എത്രയെന്നറിയുമോ?
2014 ജൂൺ 5 -നാണ് ഡീപ് ജോയ് വൈ-40 ഉദ്ഘാടനം ചെയ്യുക. ബെൽജിയത്തിലെ ബ്രസ്സൽസിൽ 34.5 മീറ്റർ ആഴമുള്ള നെമോ 33 -ന്റെ മുൻ റെക്കോർഡ് മറികടന്നാണ് ഏറ്റവും ആഴത്തിലുള്ള പൂളിന്റെ പട്ടികയിൽ ഡീപ് ജോയ് Y-40 പൂൾ ഇടം നേടിയത്.

നീന്തൽ പ്രേമികളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഡീപ് ജോയ് വൈ-40 പൂളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 14 നിലകളുള്ള ഒരു കെട്ടിടത്തെ മുക്കാൻ മാത്രം ആഴമുള്ള ഡീപ് ജോയ് വൈ-40 പൂൾ ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽ കുളങ്ങളിൽ ഒന്നാണ്.
ഇറ്റാലിയൻ നഗരമായ മോണ്ടെഗ്രോട്ടോ ടെർമെയിലെ ഹോട്ടൽ മില്ലെപിനി ടെർമെയിൽ സ്ഥിതി ചെയ്യുന്ന ഡീപ് ജോയ് വൈ-40 പൂൾ ഒരു അത്ഭുതമാണ്. വിഖ്യാത വാസ്തുശില്പിയായ ഇമാനുവേൽ ബോറെറ്റോ ആണ് ഈ നീന്തൽ കുളം രൂപകല്പന ചെയ്തത്. 14 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമായ 42 മീറ്റർ ആഴത്തിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പൂളിന്റെ അടിത്തട്ടിൽ എത്തുക എന്നത് അവിശ്വസനീയമായ ഒരു നേട്ടമാണ്. കാരണം അത്ര എളുപ്പത്തിൽ നേടിയെടുക്കാവുന്ന ഒരു നേട്ടമല്ല അത്.
ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്തോറും 4,300 ക്യുബിക് മീറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു കിണർ പോലുള്ള ഘടനയാണ് ഈ ജലവിസ്മയത്തിന് നൽകിയിരിക്കുന്നത്. ഡീപ് ജോയ് Y-40 പൂൾ, ഫോട്ടോഗ്രാഫർമാർക്കും നിർമ്മാതാക്കൾക്കും അനുയോജ്യമായ ഇടമാണ്. ലെഷർ ഡൈവുകൾ, ഡൈവിംഗ് ട്രെയിനിംഗ്, ഫോട്ടോഷൂട്ടുകൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് ഇവിടം അനുയോജ്യമാണ്. വ്യത്യസ്ത ആഴത്തിൽ സങ്കീർണ്ണമായ ഗുഹാസംവിധാനങ്ങൾ ഒക്കെ ഇവിടെയുണ്ട്, ഇത് അണ്ടർവാട്ടർ ഡൈവിംഗ് പ്രേമികൾക്ക് അനുയോജ്യമായ സ്ഥലമാക്കി ഇതിനെ മാറ്റുന്നു. കൂടാതെ, ഇതിൽ ലെഡ്ജുകളും അണ്ടർവാട്ടർ ഗ്ലാസ് വ്യൂവിംഗ് പാനലുകളും സജ്ജീകരിച്ചിരിക്കുന്നു, ഇത് നീന്തൽക്കാരല്ലാത്തവർക്ക് പൂളിനെ ആസ്വാദ്യകരമായ രീതിയിൽ അനുഭവിക്കുന്നതിന് അവസരം ഒരുക്കുന്നു.
2014 ജൂൺ 5 -നാണ് ഡീപ് ജോയ് വൈ-40 ഉദ്ഘാടനം ചെയ്യുക. ബെൽജിയത്തിലെ ബ്രസ്സൽസിൽ 34.5 മീറ്റർ ആഴമുള്ള നെമോ 33 -ന്റെ മുൻ റെക്കോർഡ് മറികടന്നാണ് ഏറ്റവും ആഴത്തിലുള്ള പൂളിന്റെ പട്ടികയിൽ ഡീപ് ജോയ് Y-40 പൂൾ ഇടം നേടിയത്. പോളണ്ടിലെ ഡീപ്‌സ്‌പോട്ടിനും യുണൈറ്റഡ് അറബ് എമിറേറ്റിലെ ഡീപ് ഡൈവ് ദുബായ്‌ക്കും പിന്നിൽ ആഗോളതലത്തിൽ മൂന്നാമത്തെ ആഴത്തിലുള്ള കുളമായി ഡീപ് ജോയ് വൈ-40 റാങ്ക് ചെയ്തിട്ടുണ്ട്.
വായിക്കാം: സ്വകാര്യദ്വീപിൽ ആഡംബരജീവിതം നയിക്കാൻ ദമ്പതികളെ ക്ഷണിക്കുന്നു; കിട്ടുക 1.5 കോടി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: