നീലയുടെ വിശ്വസ്ഥതയും സ്ഥിരതയും ചുവപ്പിന്റെ ഊര്‍ജ്ജവും ആവേശവും കലര്‍ന്നതാണ് ഈ നിറം. പുതിയ തലമുറയുടെ ഇടയില്‍ പ്രചാരത്തിലുള്ള ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് ഗെയിമുകളില്‍ ഈ നിറത്തിന്റെ വിവിധ രൂപങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഇന്നോളം നമുക്കറിയാവുന്ന നീല നിറത്തിന്റെ വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു നിറം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പേര് 17-3938 വെരി പെരി. പാന്റോണ്‍ കമ്പനിയാണ് 2022-ലെ തങ്ങളുടെ നിറമായി ഈ പുതിയ നീല ഷേയ്ഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസൈന്‍ സമൂഹത്തിനായി വര്‍ണ്ണ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്ന ഒരു കമ്പനിയാണ് ഇത്. പാന്റോണ്‍ പറയുന്നതനുസരിച്ച്, സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന നിറമായ ഇത് വരാനിരിക്കുന്ന വര്‍ഷത്തിലെ സന്തോഷവും പ്രതീക്ഷയും സൂചിപ്പിക്കുന്നതാണ്.

നീലയുടെ വിശ്വസ്ഥതയും സ്ഥിരതയും ചുവപ്പിന്റെ ഊര്‍ജ്ജവും ആവേശവും കലര്‍ന്നതാണ് ഈ നിറം. പുതിയ തലമുറയുടെ ഇടയില്‍ പ്രചാരത്തിലുള്ള ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് ഗെയിമുകളില്‍ ഈ നിറത്തിന്റെ വിവിധ രൂപങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് നിലവിലുള്ള നിറങ്ങളുടെ കാറ്റലോഗില്‍ ഉള്‍പ്പെടാത്ത ഒരു പുതിയ നിറം സൃഷ്ടിക്കാന്‍ കമ്പനി തീരുമാനിക്കുന്നത്. നീലയുടെ നിറഭേദങ്ങളെ വയലറ്റും ചുവപ്പുമായി കലര്‍ത്തിയാണ് കമ്പനി ഇതുണ്ടാക്കിയിരിക്കുന്നത്. അങ്ങനെ പ്രകൃതിയില്‍ സാധാരണയായി കാണപ്പെടുന്ന നിറങ്ങളുടെ സ്വാഭാവികത ഇതിനും ലഭിക്കുന്നു.

View post on Instagram

പാന്റോണ്‍ പറയുന്നതനുസരിച്ച്, വെരി പെരി എന്നത് നിലവിലെ സാങ്കേതിക, ഭൗതിക സാഹചര്യങ്ങളുടെ സൂചനയാണ്. കൊറോണ വൈറസ് ലോക്ക്ഡൗണുകളുടെ ആഘാതവും, ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച ഉപയോഗവും ഈ നിറത്തിന്റെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാന ഘടകങ്ങളാണ്. 'പാന്റോണ്‍ 17-3938 വെരി പെരി ഇന്നത്തെ ലോകത്തിന്റെയും, നമ്മള്‍ കടന്നുപോകുന്ന പരിവര്‍ത്തനത്തിന്റെയും പ്രതീകമാണ്,' കമ്പനി വിശദീകരിച്ചു. ഒറ്റപ്പെടലിന്റെ തീവ്രമായ കാലഘട്ടത്തില്‍ തങ്ങളുടെ സങ്കല്‍പ്പങ്ങളും മാനദണ്ഡങ്ങളും മാറുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

2000 മുതല്‍ പാന്റോണ്‍ ഓരോ വര്‍ഷവും അവരുടേതായ ഒരു നിറം തിരഞ്ഞെടുക്കുന്നു. കമ്പനിയുടെ ഗവേഷണ വിഭാഗമായ പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതിനായുള്ള പഠനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം, കമ്പനി സ്ഥിരം പതിവ് തെറ്റിച്ച് രണ്ട് ടോണുകള്‍ തിരഞ്ഞെടുത്തിരുന്നു. അള്‍ട്ടിമേറ്റ് ഗ്രേയെന്നും, ഇല്യൂമിനേറ്റിംഗ് എന്നും അത് അറിയപ്പെട്ടു. ആദ്യത്തെത് ഒരു തരം ചാരനിറവും, രണ്ടാമത്തേത് മഞ്ഞയുടെ ഒരു വകഭേദവുമായിരുന്നു. അതിന് മുന്‍പത്തെ വര്‍ഷം, ഒരു ക്ലാസിക് നില നിറമായിരുന്നു അവര്‍ തിരഞ്ഞെടുത്തത്.

പാന്റോണ്‍ പറയുന്നതനുസരിച്ച്, ലോകത്തെ ട്രെന്‍ഡുകളും, മാറ്റങ്ങളും സൂക്ഷമായി വിലയിരുത്തിയതിന് ശേഷമാണ് ഓരോ വര്‍ഷവും നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഓരോ വര്‍ഷവും, പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാന്റോണിന്റെ വര്‍ണ്ണ വിദഗ്ധര്‍ പുതിയ വര്‍ണ്ണ സ്വാധീനങ്ങള്‍ക്കായി ലോകത്തെ ഉറ്റു നോക്കുന്നു. ഇതില്‍ വിനോദ വ്യവസായവും, സിനിമകളും, യാത്രാ കലാ ശേഖരങ്ങളും, പുതിയ കലാകാരന്മാരും, ഫാഷന്‍, ഡിസൈന്‍ മേഖലകളും, ജനപ്രിയ യാത്രാ ലക്ഷ്യസ്ഥാനങ്ങളും, പുതിയ ജീവിതശൈലികളും, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും എല്ലാം ഉള്‍പ്പെടുന്നു.